ഖത്തർ തീരത്ത് അയക്കൂറ മത്സ്യം പിടിക്കുന്നതിന് നിരോധനം

ഖത്തർ തീരത്ത് നിന്നും അയക്കൂറ മത്സ്യം പിടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. ഒക്ടോബർ 15 വരെ രണ്ട് മാസത്തേക്കാണ് നിരോധനം. പ്രജനനകാലത്ത് മത്സ്യ ബന്ധനം നിർത്തിവെക്കാനുള്ള ജിസിസി തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നടപടി. 45 സെന്റീമീറ്റർ എങ്കിലും വലിപ്പമുള്ള അയക്കൂറ മത്സ്യത്തെ മാത്രമേ ഖത്തറിൽ പിടിക്കാന്‍ അനുമതിയുള്ളൂ. നിരോധന കാലയളവിൽ അയക്കൂറ മത്സ്യത്തെ പിടിക്കുന്നതിനുള്ള വലകൾ വിൽക്കുന്നതിനും വിലക്കുണ്ട്.
എന്നാൽ ഗവേഷണ പ്രവർത്തനങ്ങളെ നിരോധനം ബാധിക്കില്ല. വിലക്ക് ലംഘിക്കുന്നവർക്ക് 5000 ഖത്തർ റിയാൽ വരെയാണ് പിഴ.
yhjtdjt