ഖത്തറിലെ ഹമദ് ജനറൽ ആശുപത്രി നവീകരണത്തിനായി 2 വർഷത്തേക്ക് അടയ്ക്കുമെന്ന് റിപ്പോർട്ട്

ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) കീഴിലെ ഹമദ് ജനറൽ ആശുപത്രി നവീകരണത്തിനായി 2 വർഷത്തേക്ക് അടയ്ക്കുമെന്ന് റിപ്പോർട്ട്. ഘട്ടം ഘട്ടമായുള്ള നവീകരണത്തിന്റെ ഭാഗമായി സെപ്റ്റംബർ മുതൽ ആശുപത്രി അടയ്ക്കും. നിലവിലെ പ്രവർത്തനങ്ങൾ ഐഷ അൽ അത്തിയ ആശുപത്രി, മെഡിക്കൽ കെയർ ആൻഡ് റിസർച് സെന്റർ എന്നിവിടങ്ങളിലേക്ക് മാറ്റുമെന്ന് പ്രാദേശിക പത്രമായ അൽ ഷർഖ് റിപ്പോർട്ട് ചെയ്തു. പൊതുമരാമത്ത് അതോറിറ്റിയാണ് നവീകരണം നടത്തുന്നത്.
അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് എച്ച്എംസി അധികൃതർ നൽകിയിട്ടില്ല. ട്രോമ, എമർജൻസി വകുപ്പ്, പീഡിയാട്രിക്, സ്‌പെഷലൈസ്ഡ് ട്രീറ്റ്‌മെന്റ്, റേഡിയോളജി ഉൾപ്പെടെ വിവിധ സേവനങ്ങളാണ് ഹമദ് ജനറൽ ആശുപത്രിയിലുള്ളത്. 603 കിടക്കകളാണുള്ളത്. 30 വർഷമായി ആശുപത്രിയുടെ പ്രവർത്തനം. അറബ് ഹോസ്പിറ്റൽസ് ഫെഡറേഷന്റെ ഈ വർഷത്തെ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ്−പേഷ്യന്റ് സേഫ്റ്റിയിലെ മികവിനുള്ള പുരസ്‌ക്കാരം ഉൾപ്പെടെ നിരവധി അവാർഡുകളാണ് ആശുപത്രിക്ക് ലഭിച്ചിരിക്കുന്നത്.
ോാേൂാേ