ഒമാനിൽ വാഹനാപകടം; അഞ്ച് മരണം


ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഹൈമ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. അതേസമയം, അപകടത്തിൽപ്പെട്ടവർ ഏത് രാജ്യക്കാരാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. 

സ്ഥിരമായി അപകടങ്ങൾ നടക്കുന്ന സ്ഥലമാണ് ഹൈമ. മലയാളികളടക്കമുള്ള നിരവധി ആളുകളുടെ ജീവൻ ഈ പാതയിൽ പൊലിഞ്ഞിട്ടുണ്ട്. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നതും മറ്റുമാണ് രാജ്യത്തെ റോഡ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം രാജ്യത്ത്  76,200 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

article-image

fgdfg

You might also like

Most Viewed