മാലദ്വീപിലേക്കുള്ള ഒമാൻ എയറിന്‍റെ സർവിസുകൾ പുനരാരംഭിച്ചു

മാലദ്വീപിലേക്കുള്ള ഒമാൻ എയറിന്‍റെ സർവിസുകൾ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. ജൂൺ 24 മുതൽ സർവിസുകൾക്ക് തുടക്കമാകും. വെള്ളി, ശനി ദിവസങ്ങളിൽ പുലർച്ച 2.20ന് മസ്കത്തിൽനിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 7.20ന് മാലദ്വീപിലെത്തും. ഇതേ ദിവസങ്ങളിൽ രാവിലെ 9.20ന് അവിടെനിന്നും പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1.50ന് മസ്കത്തിലും ലാൻഡ് ചെയ്യും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 8.40ന് ഇവിടെ നിന്നും പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1.50നാണ് മാലദ്വീപിൽ ലാൻഡ് ചെയ്യുക.
ഇതേ ദിവസങ്ങളിൽ അവിടെനിന്ന് ഉച്ച കഴിഞ്ഞ് 3.05ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 6.05നും മസ്കത്തിലെത്തും. വേനൽക്കാലത്ത് മോസ്‌കോ, ബാങ്കോക്ക്, ഇസ്തംബൂൾ, ക്വലാലംപുർ അടക്കമുള്ള നഗരങ്ങളിലേക്കും സർവിസ് വർധിപ്പിച്ചിട്ടുണ്ട്.
gdfg