കൊവിഡ് രോഗികളെ ട്രാക്ക് ചെയ്യുന്ന ഉപകരണം വികസിപ്പിച്ച് ഒമാനി ഗവേഷകൻ


ഒമാൻ‍: കൊവിഡ് രോഗികളെ ട്രോക്ക് ചെയ്യാന്‍ സഹായിക്കുന്ന ഉപകരണം വികസിപ്പിച്ചെടുത്ത് ഒമാനി ഗവേഷകൻ. കൈത്തണ്ടയിൽ ധരിക്കാവുന്ന ഉപകരണം ആണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഡോ. നിസാർ അൽ ബസ്സാമും സംഘവുമാണ് ഇത്തരത്തിലൊരു ഉപകരണം വികസിപ്പിച്ച് എടുത്തത്.

കൊവിഡ് കൂടുന്ന സാഹചര്യത്തിൽ‍ ഈ ഉപകരണം ഏറെ സഹായിക്കും എന്നാണ് ഗവേഷകർ‍ പറയുന്നത്.

കൊവിഡ് ബാധിച്ച് ആളുകൾ‍ എവിടെയാണുള്ളതെന്ന് കണ്ടെത്താൻ ഉപകരണം വഴി സാധിക്കും.

അടിയന്തര ചികിത്സ ആവശ്യമുള്ളവർ‍ക്ക് ചികിത്സ എത്തിക്കാനും ഇതിലൂടെ സാധിക്കും.

നിരീക്ഷണത്തിൽ‍ കഴിയുന്നവർ‍ പുറത്തിറങ്ങിയാൽ‍ മനസ്സിലാക്കിന്‍ ഇതിലൂടെ സാധിക്കും. രോഗികൾ ക്വാറന്റീൻ ലംഘിച്ചാലും ഇതിലൂടെ കണ്ടെത്താൻ സാധിക്കും. രോഗികളുടെ പനി, ഹൃദയമിടിപ്പ്, ഓക്സിജൻ എന്നിവ തിരിച്ചറിയാൻ സാധിക്കും. ലക്ഷണങ്ങളെ അടിസ്ഥാനമാക്കി നിരീക്ഷണത്തിൽ‍ കഴിയുന്നവർ‍ക്ക് കൊവിഡ് ബാധിച്ചാലും ഇതിലൂടെ തിരിച്ചറിയാൻ സാധിക്കും.

രജിസ്റ്റർ ചെയ്യുന്ന രോഗിയെ കുറിച്ച് വിവരങ്ങൾ ജി.പി.എസ് വഴി ശേഖരിക്കുന്ന രീതിയാണ് ഉപകരണത്തിനുള്ളത്. രാജ്യത്ത് കൊവിഡ് കേസുകൾ‍ ഉയർ‍ന്നുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ഉപകരണം കണ്ടെത്തിയത്. ഉപകരണം വിജയകരമായി പരീക്ഷിച്ചെടുത്തെതായി ഗവേഷകന്‍ പറയുന്നു.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed