ജസ്റ്റിസ് യു.യു ലളിത് 49ആമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും


ജസ്റ്റിസ് യു.യു ലളിത് 49ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് എൻ.വി രമണ ഓഗസ്റ്റ് 26 ന് വിരമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ലളിതിന്റെ നിയമനം. ചീഫ് ജസ്റ്റിസ് എൻ.വി രമണയാണ് ജസ്റ്റിസ് യു.യു ലളിതിന്റെ പേര് നിർദേശിച്ചത്. നവംബർ എട്ടിനു വിരമിക്കുന്ന ലളിതിനു മൂന്നു മാസത്തെ കാലാവധിയാണുള്ളത്. സുപ്രീംകോടതി ജഡ്ജിയായി ബാറിൽനിന്ന് നേരിട്ടു നിയമിതനായ ജസ്റ്റിസ് എസ്.എം സിക്രി കഴിഞ്ഞാൽ രണ്ടാമത്തെ ചീഫ് ജസ്റ്റിസാകും ലളിത്. 1971 ജനുവരി മുതൽ 1973 ഏപ്രിൽ വരെ ജസ്റ്റിസ് സിക്രി ചീഫ് ജസ്റ്റിസായിരുന്നത്. 

1957ൽ ജനിച്ച ജസ്റ്റിസ് ലളിത്, 1983ൽ ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. 2014ൽ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിന് മുൻപ്, 2ജി കേസിന്റെ വിചാരണയിൽ സിബിഐയുടെ സ്‌പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി ഹാജരായിരുന്നു.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed