യുപി തിരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഉന്നാവോ പെൺകുട്ടികളുടെ അമ്മയും


ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടു. കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയാണ് പട്ടിക പുറത്തുവിട്ടത്. 125 സ്ഥാനാർത്ഥികളുടെ പേരാണ് പുറത്തുവിട്ടത്. ഉന്നാവോ പെൺകുട്ടികളുടെ അമ്മയും സ്ഥാനാർഥി പട്ടികയിലുണ്ട്. 

ആകെയുള്ള 125 സ്ഥാനാർത്ഥികളിൽ 40% സ്ത്രീകളും 40% യുവാക്കളുമാണ്. ഈ ചരിത്രപരമായ സംരംഭത്തിലൂടെ സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയം കൊണ്ടുവരാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായി പ്രിയങ്കാ ഗാന്ധി പറഞ്ഞു.

You might also like

Most Viewed