ഭക്ഷണശാലകളിലെത്തുന്ന ഉപഭോക്താക്കളിൽ കുപ്പിവെള്ളം അടിച്ചേൽപ്പിക്കരുതെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം


രാജ്യത്തെ റസ്റ്ററന്റുകൾ, കഫെകൾ തുടങ്ങിയ ഭക്ഷണശാലകളിലെത്തുന്ന ഉപഭോക്താക്കളിൽ കുപ്പിവെള്ളം അടിച്ചേൽപ്പിക്കരുതെന്ന് കുവൈറ്റ് വാണിജ്യ, വ്യവസായ മന്ത്രാലയം നിർദ്ദേശം നൽകിയതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി മുഹമ്മദ് അൽ ഐബാൻ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ഈ ഉത്തരവ് അനുസരിച്ച്, കുവൈറ്റിലെ റസ്റ്ററന്റുകൾ, കോഫീഷോപ്പുകൾ തുടങ്ങിയ ഭക്ഷണശാലകളിലെത്തുന്ന ഉപഭോക്താക്കൾക്ക് ഇത്തരം സ്ഥാപനങ്ങൾ കുപ്പിവെള്ളം നിർബന്ധിച്ച് നൽകുന്നതിന് പകരമായി ഫിൽറ്റർ ചെയ്ത കുടിവെള്ളം സൗജന്യമായി നൽകേണ്ടതാണ്. ഈ തീരുമാനം എന്ന് മുതലാണ് കുവൈറ്റിൽ പ്രാബല്യത്തിൽ വരുന്നതെന്നതിൽ നിലവിൽ വ്യക്തതയില്ല.

article-image

dhdfh

article-image

fsf

You might also like

Most Viewed