കുടിവെളളക്ഷാമം രൂക്ഷം: കൊച്ചി മുസിരിസ് ബിനാലെ ഉപരോധിക്കാനൊരുങ്ങി ഫോർട്ടുകൊച്ചി കോളനി


പശ്ചിമ കൊച്ചിയില്‍ ദുരന്തനിവാരണ നിയമപ്രകാരം ടാങ്കറുകള്‍ പിടിച്ചെടുത്ത് കുടിവെളളവിതരണം നടത്താനൊരുങ്ങി ജില്ലാ ഭരണകൂടം. പൊലീസിന്റെ സഹായത്തോടെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ വാട്ടര്‍ അതോറിറ്റിക്ക് കൈമാറും. കുടിവെളളക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് കലക്ടറുടെ നടപടി. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ നാളെ റോ റോ സർവീസും കൊച്ചി മുസിരിസ് ബിനാലെയും ഉപരോധിക്കാനാണ് ഫോർട്ടുകൊച്ചി കോളനി നിവാസികളുടെ തീരുമാനം.

എന്നാൽ ടാങ്കർ ലോറികൾ പിടിച്ചെടുക്കാനുള്ള കലക്ടറുടെ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് എറണാകുളം ആർടിഒ പറഞ്ഞു. ഉത്തരവ് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സബ്ബ് കലക്ടറുടെ നേത്യത്വത്തിൽ കൺട്രോള്‍ റും സജ്ജമാക്കാനും നടപടി ആരംഭിച്ചു.

article-image

rydryr

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed