കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് വരേണ്ടത് ഗവർണറല്ലെന്ന് മല്ലിക സാരാഭായ്

കേരള കലാമണ്ഡലം ചാൻസലർ പദവിയിൽ ഗവർണറല്ല വരേണ്ടതെന്ന് പ്രമുഖ നർത്തകിയും കേരള കലാമണ്ഡലം ചാൻസലറുമായ മല്ലിക സാരാഭായ്. വിഷയ വിദഗ്ധരാണ് സർവകലാശാലയുടെ തലപ്പത്ത് വരേണ്ടത്. കലാമണ്ഡലത്തിന്റെ വികസനത്തിന് കൂടുതൽ ഫണ്ട് കണ്ടെത്തും. കേരളം എന്നും തനിക്ക് സ്‌നേഹം നൽകിയിട്ടുണ്ട്. ചാൻസലർ പദവി എന്ന വെല്ലുവിളി തനിക്ക് സന്തോഷം തരുന്നതാണെന്നും മല്ലിക സാരാഭായ് കൂട്ടിച്ചേർത്തു. ബിബിസി ഡോക്യുമെന്ററി ഗുജറാത്ത് കലാപത്തിന്റെ നേർക്കാഴ്ചയാണെന്നും മല്ലിക സാരാഭായ് പറഞ്ഞു. കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമർത്തലാണ്. ജനാധിപത്യ നിഷേധമാണ്. തെഹൽക്ക റിപ്പോർട്ടിന് പിന്നാലെയല്ലേ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അത് ഒരു ചലനവമുണ്ടാക്കിയില്ല. ജനങ്ങൾ ആർക്ക് വോട്ട് നൽകുമെന്നത് പ്രവചിക്കാനാവില്ല. ബിബിസി ഡോക്യുമെന്ററി ഗുജറാത്ത് കലാപത്തിന്റെ നേർക്കാഴ്ചയാണെന്നും മല്ലിക സാരാഭായ് പറഞ്ഞു. കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമർത്തലാണ്. ജനാധിപത്യ നിഷേധമാണ്. ബിബിസി ഡോക്യുമെന്ററി ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോയെന്ന ചോദ്യത്തിന് ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയ സംഭവത്തിലും മല്ലിക സാരാഭായ് പ്രതികരിച്ചു. മോദിയെ വിമർശിക്കുന്നവർ സർക്കാർ ഭൂമിയിൽ നൃത്തം ചെയ്യില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. തെലങ്കാനയിലെ രാമപ്പ ക്ഷേത്രമാണ് മല്ലിക സാരാഭായിക്ക് നൃത്തം ചെയ്യുന്നതിന് അനുമതി നിഷേധിച്ചത്. കേന്ദ്ര ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി ജി കിഷന്‍ റെഡ്ഡി ‘വാക്കാൽ‘ അനുമതി നൽകില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് അനുമതി നിഷേധിച്ചതെന്നായിരുന്നു ക്ഷേത്ര ഭാരവാഹികൾ പറഞ്ഞത്. വിലക്കിനെ തുടർന്ന് മല്ലിക സാരാഭായ് ക്ഷേത്രത്തിന് പുറത്ത് നൃത്തം അവതരിപ്പിച്ചിരുന്നു.
w4t6ew4y