കേരളത്തിൽ വൈദ്യുതിക്ക് യൂണിറ്റിന് 9 പൈസ നിരക്കിൽ കൂടും


സംസ്ഥാനത്ത് അടുത്ത മാസം ഒന്നുമുതല്‍ വൈദ്യുതി നിരക്ക് കൂടും. ഇന്ധന സര്‍ചാര്‍ജ് അനുവദിച്ച് റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടു. യൂണിറ്റിന് 9 പൈസയാണ് വര്‍ധിക്കുക. ഫെബ്രുവരി 1 മുതല്‍ മെയ് 31 വരെ നാല് മാസത്തേക്കാണ് അധിക തുക ഈടാക്കുക.

വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ ഇന്ധനത്തിന് വിലവര്‍ധനവിലൂടെ ഉണ്ടാകുന്ന അധിക ചെലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുക എന്നതാണ് നേരത്തെ തന്നെ റെഗുലേറ്ററി കമ്മിഷന്‍ സ്വീകരിക്കുന്ന മാര്‍ഗം. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വൈദ്യുതിക്കായി 87 കോടി രൂപ ചെലവായെന്നും ഈ തുക ഈടാക്കാന്‍ അനുവദിക്കണമെന്നായിരുന്നു ബോര്‍ഡിന്റെ ആവശ്യം.

യൂണിറ്റിന് 25 പൈസ വരെ അധികമായി ഈടാക്കാനായിന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യമെങ്കിലും കണക്കുകള്‍ പരിശോധിച്ച റെഗുലേറ്ററി കമ്മിഷന്‍ ഈ ആവശ്യം തള്ളുകയും യൂണിറ്റിന് 9 പൈസ വച്ച് ഈടാക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു. ബോര്‍ഡ് സമര്‍പ്പിച്ച 2021ലെ സര്‍ചാര്‍ജിനുള്ള അപേക്ഷയും റെഗുലേറ്ററി കമ്മിഷന്‍ തള്ളിക്കളഞ്ഞു.

article-image

y9y79y

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed