ഗതാഗത മന്ത്രി ആന്‍റണി രാജുവിന് നേരെ യുത്ത് കോൺഗ്രസ്സിന്റെ കരിങ്കൊടി പ്രയോഗം

വൈപ്പിനിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് നേരിട്ടുള്ള ബസ് സർവീസ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജുവിന് നേരെ കരിങ്കൊടി പ്രതിഷേധം. വൈപ്പിനിൽ മന്ത്രി പങ്കെടുക്കുന്ന പരിപാടിക്കിടെ യുത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രിയുടെ പരിപാടി നടക്കുന്ന വേദിക്ക് സമീപം യുവമോർച്ച പ്രവർത്തകരും പ്രതിഷേധിച്ചു. വൈപ്പിന്‍−സിറ്റി ബസ് സർവീസുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരു വർഷമായി പ്രദേശവാസികൾ സമരത്തിലാണ്. ഇക്കാര്യത്തിൽ നാറ്റ്പാക് പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് അനുകൂലമാണെന്നാണ് വിവരം.
ബസ് സർവീസ് അനുവദിച്ചാൽ വൈപ്പിനിൽനിന്ന് ദിവസവും നഗരത്തിലേക്ക് വരുന്ന കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും എണ്ണത്തിൽ ഗണ്യമായ കുറവ് വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
tuftu