സംസ്ഥാന ഭക്ഷ്യ സുരക്ഷ സൂചികയിൽ തമിഴ്‌നാട്; ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കേരളം

സംസ്ഥാന ഭക്ഷ്യ സുരക്ഷ സൂചികയിൽ ആറാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട് കേരളം. 18 സംസ്ഥാനങ്ങൾ ഉൾപ്പെട്ടിട്ടുളള പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിന്നാണ് സംസ്ഥാനം ഇപ്പോൾ ആറാം സ്ഥാനത്തേക്ക് പോയത്. 82 പോയിന്റോടെ തമിഴ്‌നാടാണ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 77.5 പോയിന്റോടെ ഗുജറാത്താണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ഭക്ഷ്യ സുരക്ഷ സൂചികയിൽ മൂന്നാം സ്ഥാനത്ത് മഹാരാഷ്ട്രയും നാലാം സ്ഥാനത്ത് ഹിമാചൽ പ്രദേശുമാണ്. ഒരേ പോയിന്റ് നേടി പശ്ചിമ ബംഗാളും മധ്യപ്രദേശും അഞ്ചാം സ്ഥാനത്തെത്തി. ആയൂർവേദ കോളേജിൽ ജയിക്കാത്തവർക്കും ബിരുദം; വിവാദം, റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി പരിഗണിച്ച അഞ്ച് മാനദണ്ഡങ്ങളിൽ ലബോറട്ടറികളുടെ ഗുണനിലവാരത്തിൽ മാത്രമാണ് സംസ്ഥാനത്തിന് മികവ് തെളിയിക്കാൻ കഴിഞ്ഞത്.
സംസ്ഥാനത്ത് നിന്നുളള മൂന്ന് ലബോറട്ടറികൾ ദേശീയ തലത്തിൽ അംഗീകാരം നേടുകയും ചെയ്തു. സംസ്ഥാന ജില്ലാതല സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കുന്നതിലും നിയമലംഘനങ്ങൾക്കുളള പിഴ ഈടാക്കുന്നത് തീർപ്പാക്കാനും കേരളത്തിന് മുന്നേറ്റം കാഴ്ചവെയ്ക്കാനായില്ല. കൂടാതെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഴ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പദ്ദതി നടത്തിപ്പിലും ഉപഭോക്താക്കൾക്കായുളള ബോധവൽക്കരണ പ്രവർത്തനങ്ങളിലും സംസ്ഥാനത്തിന് മികവ് പുലർത്താനായില്ല. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രത്യേക ഡ്രൈവ് നടത്തുക, ക്യാമ്പുകൾ സംഘടിപ്പിക, ഹെൽപ്പ് ഡെസ്‌ക് സംവിധാനം തുടങ്ങുക, ഉപഭോക്തൃ പരാതികൾക്ക് പരിഹാരം കാണുക തുടങ്ങിയ മാനദണ്ഡങ്ങളിൽ മുൻ വർഷത്തെ അപേക്ഷിച്ച് കേരളത്തിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായില്ല.
chjgvj