തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി; 110 പന്നികളെ ദയാവധം നടത്തി

തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പ് വാർഡിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഒക്‌ക്ടോബർ 28ന് ഇവിടെ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് 11 ഫാമുകളിലെ 621 പന്നികളെ സുരക്ഷ മാനണ്ഡങ്ങൾ പാലിച്ച് കൊല്ലുകയായിരുന്നു. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ കടങ്ങോട് പന്നിഫാമിലെ 110 പന്നികളെ ദയാവധം നടത്തി. ബാക്കിയുളള പന്നികളെ ഇന്നത്തോടെ കളളിംഗ് നടത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിക്കുകയും ചെയ്തു.
ചത്ത പന്നികളുടെ രക്ത സ്രവ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്ലാൻ ഓഫ് ആക്ഷൻ പ്രകാരമുളള പ്രോട്ടോകോൾ പാലിച്ച് രോഗബാധ കണ്ടെത്തിയ പന്നിഫാമിലെയും ഒരു കിലോമീറ്റർ ചുറ്റളവിലുളള പന്നിഫാമുകളിലെയും എല്ലാ പന്നികളെയും ഉന്‍മൂലനം ചെയ്യാനാണ് തീരുമാനം. രോഗബാധിത സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും, പന്നികൾ പന്നിമാംസതീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും കൂടാതെ മറ്റു പ്രദേശങ്ങഴിൽ നിന്നും രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിർത്തിവയ്ക്കാനും നിർദേശമുണ്ട്.
ഫാമുകൾക്ക് ചുറ്റുമുളള ഒരു കിലോമീറ്റർ പ്രദേശങ്ങൾ രോഗ നിരീക്ഷണ മേഖലയായി ജില്ലാ കളക്ടർ പ്രഖ്യപിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പന്നി മാംസവും പന്നികളേയും അനധികൃതമായി കടത്തുന്നത് തടയും. അതിനായി ചെക്ക് പോസ്റ്റുകളിൽ പൊലീസ്, ആർ ടി ഒ, മൃഗസംരക്ഷണവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ കർശന പരിശോധന നടത്താനും കളക്ടർ നിർദേശിച്ചു. പോലീസ്, മൃഗസംരക്ഷണവകുപ്പ്, രോഗം സ്ഥിരീകരിച്ചിട്ടുളള പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യേഗസ്ഥൻ, വില്ലേജ് ഓഫീസർ എന്നിവരുൾപ്പെട്ട ടീം ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കാൻ നിർദേശമുണ്ട്.
dudfitu