കണ്ണൂരിലും മംഗലാപുരത്തും ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ നെടുന്പാശേരിയിലിറങ്ങി


കൊച്ചി: കണ്ണൂരിലും മംഗലാപുരത്തും ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ നെടുന്പാശേരിയിലിറങ്ങി. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ കൊച്ചിയിലിറക്കിയത്. കണ്ണൂരിലിറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിൽ 129 യാത്രക്കാരുണ്ട്. മംഗലാപുരത്തിറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 59 യാത്രക്കാരുമുണ്ട്. ഇന്ന് പുലർച്ചെ രണ്ടിന് കണ്ണൂരിലും മംഗലാപുരത്തും ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങളാണ് യഥാക്രമം 3.45നും 6.15നും കൊച്ചിയിലെത്തിയത്.

ഇതോടെ യാത്രക്കാർ വലിയ പ്രതിസന്ധിയിലായി. ഇന്ന് ഉച്ചയ്ക്ക് 12നുശേഷമേ വിമാനങ്ങൾ കൊച്ചിയിൽനിന്നു മടങ്ങുകയുള്ളു. ക്രൂ അംഗങ്ങളെ മാറ്റേണ്ടതുള്ളതിനാലാണ് വിമാനങ്ങളുടെ തിരിച്ചുള്ള യാത്ര വൈകുന്നത്.

You might also like

Most Viewed