നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ട്വിറ്റർ അക്കൗണ്ടിൽ, ദഹലിന്‍റെ പ്രൊഫൈലിന് പകരം പ്രോ ട്രേഡർമാർക്കുള്ള നോണ്‍−ഫംഗബിള്‍ ടോക്കണ്‍ മാർക്കറ്റ്‌പ്ലേസ് ആയ “BLUR’ അക്കൗണ്ട് കാണപ്പെട്ടു.
ഇന്ന് പുലർച്ചെയാണ് സംഭവം. 690.1കെ ഫോളോവേഴ്സ് ഉള്ള അക്കൗണ്ട് ഉടന്‍ തന്നെ പുനഃസ്ഥാപിക്കുകയും വിവരണം “ഓഫീസ് ഓഫ് പ്രധാനമന്ത്രി ആന്‍ഡ് കൗണ്‍സിൽ ഓഫ് മിനിസ്റ്റേഴ്സ്, നേപ്പാള്‍ ഗവർമെന്‍റ്’ എന്നാക്കി മാറ്റുകയും ചെയ്തു.
drydry