വൈദ്യ ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം സ്വീഡനിലെ സ്വാന്‍റേ പാബോയ്ക്ക്

വൈദ്യ ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം സ്വീഡനിലെ സ്വാന്‍റേ പാബോയ്ക്ക്. മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള തന്‍റെ കണ്ടെത്തലുകൾക്കാണ് അംഗീകാരം. ഈ വർഷത്തെ നൊബേൽ സീസൺ തിങ്കളാഴ്ച വൈദ്യ ശാസ്ത്രത്തിലെ പുരസ്കാരത്തോടെ ആരംഭിച്ചു.
ചൊവ്വാഴ്ച ഭൗതികശാസ്ത്രം, ബുധനാഴ്ച രസതന്ത്രം, വ്യാഴാഴ്ച സാഹിത്യം, 2022ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം വെള്ളിയാഴ്ചയും സാമ്പത്തിക ശാസ്ത്ര പുരസ്കാരം ഒക്ടോബർ 10 നും പ്രഖ്യാപിക്കും.
സ്വീഡനിലെ രസതന്ത്ര ശാസ്ത്രജ്ഞനായ ആൽഫ്രഡ് നൊബലിന്‍റെ മരണത്തിന് അഞ്ച് വർഷത്തിന് ശേഷം, 1901ലാണ് നൊബേൽ സമ്മാനം വിതരണം ചെയ്ത് തുടങ്ങിയത്.