കോവിഡ് പ്രതിരോധ ഗുളിക യുവാക്കൾ കഴിക്കരുതെന്ന് നിർദ്ദേശം


കോവിഡ് പ്രതിരോധത്തിന് ഡ്രഗ് കണ്‍ട്രോളർ ജനറലിന്‍റെ അടിയന്തര അനുമതി ലഭിച്ച മോൽനുപിരാവിർ ഗുളിക യുവാക്കൾക്കു നൽകരുതെന്ന് കോവിഡ് കർമ സമിതി തലവൻ ഡോ.എൻ.കെ അറോറ വ്യക്തമാക്കി. ചെറുപ്പക്കാരായ ആളുകളുടെ പ്രത്യുത്പാദന വ്യവസ്ഥയെ ഗുളിക തകരാറിലാക്കാൻ സാധ്യതയുള്ളതായി കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. രോഗബാധയുടെ ആദ്യ ഘട്ടങ്ങളിലാണ് മോൽനുപിരാവിർ ഗുളിക നൽകുന്നത്. ഗുളിക നൽകുന്നത് അസുഖം കൂടുതൽ രൂക്ഷമാകുന്നത് തടയുന്നു. എന്നാൽ മരുന്നിന്‍റെ യഥേഷ്ടമുള്ള ഉപയോഗം അപകടങ്ങൾ ഉണ്ടാക്കും. പ്രധാനമായും അറുപതു വയസിനു മുകളിൽ പ്രായമുള്ള, മറ്റു രോഗാവസ്ഥകൾ ഉള്ളവരുടെ ചികിത്സയ്ക്കാണ് ഗുളിക സഹായിക്കുക. 

ചെറുപ്പക്കാരായ ആളുകൾക്ക് ഗുളിക നൽകുന്നത് ജനിതക വ്യതിയാനങ്ങൾക്ക് കാരണമായേക്കാം. ഇതിനു മുന്പ് ഐസിഎംആർ മേധാവി ബൽറാം ഭാർഗവയും മോൽനുപിരാവിർ ഗുളിക മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പു നൽകിയിരുന്നു.  ഡിസംബറിലാണ് ഡ്രഗ് കണ്‍ട്രോളർ ജനറൽ അമേരിക്കൻ നിർമിത കോവിഡ് പ്രതിരോധ ഗുളികയ്ക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്.

You might also like

Most Viewed