കൊവിഡിനെതിരെയുള്ള ലോകത്തെ ആദ്യ മരുന്ന് വികസിപ്പിച്ചു


വാഷിംഗ്ടൺ: അമേരിക്കൻ കന്പനിയായ മെർക്ക് കൊവിഡിനെതിരെയുള്ള ലോകത്തെ ആദ്യ മരുന്ന് വികസിപ്പിച്ചു. മെർക്ക് വികസിപ്പിച്ച ഗുളിക കൊവിഡ് മരണവും ആശുപത്രി വാസവും കുറയ്ക്കുന്നുവെന്ന് കന്പനി അവകാശപ്പെടുന്നു. 775 കൊവിഡ് രോഗികളിലാണ് മരുന്നു പരീക്ഷണം നടത്തിയത്. 30 ദിവസത്തെ ചികിത്സയിൽ മരുന്നു കഴിച്ച ആരും മരണത്തിന് കീഴടങ്ങിയിട്ടില്ല. 7.3 ശതമാനം പേർക്ക് മാത്രമാണ് ആശുപത്രി ചികിത്സ വേണ്ടിവന്നതെന്നും മരുന്നു നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഇനി ഒരു പരീക്ഷണത്തിന്റെ ആവശ്യമില്ലെന്നും കന്പനി അവകാശപ്പെടുന്നുണ്ട്.

You might also like

  • Straight Forward

Most Viewed