കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ


ജനീവ: ഭാരത് ബയോടെക് നിർമ്മിച്ച കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈയാഴ്ച ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. അംഗീകാരം ലഭിക്കുന്നതോടെ പ്രവാസികളുടെ പരാതികൾ പരിഹരിക്കപ്പെടും. കോവാക്സിൻ കയറ്റുമതിക്കും അംഗീകാരം സഹായകമാകും.

ഇന്ത്യയിൽ നിലവിൽ ഉപയോഗത്തിലുള്ള മൂന്ന് വാക്സിനുകളിൽ ഒന്നാണ് ഹൈദരാബാദ് ആസ്ഥനമായി പ്രവർത്തിക്കുന്ന ഭാരത് ബയോട്ടെക്ക് വികസിപ്പിച്ച കോവാക്സിൻ. 78 ശതമാനം ഫലപ്രാപ്തിയുള്ള കൊവാക്സിനെ കുറിച്ചുള്ള കൂടുതൽ പഠന റിപ്പോർട്ട് പുറത്തുവരാനുണ്ട്. ഗുരുതര കൊവിഡ് ലക്ഷണങ്ങൾക്കെതിരെ 93.4 ശതമാനം ഫലപ്രാപ്തിയും അസിംറ്റമാറ്റിക് കൊവിഡിൽ നിന്ന് 63.6 ശതമാനം സംരക്ഷണവും നൽകുമെന്നാണ് കന്പനി അവകാശപ്പെടുന്നത്.

ഗുണനിലവാരം, സുരക്ഷ, ഫലപ്പാപ്തി, റിസ്ക് മാനേജ്മെന്റ് പ്ലാൻസ്, എന്നിവ കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടന വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകുന്നത്. നിലവിൽ ആസ്ട്രസിനെക്ക −ഓക്സ്ഫോർ വാക്സിൻ, ജോൺസൻ ആന്റ് ജോൺസൻ, ഫൈസർ, സിനോഫാം , സിനോവാക്ക് എന്നീ വക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടന അനുമതി നൽകിയിട്ടുണ്ട്.

You might also like

Most Viewed