ചരിത്രം സൃഷ്ടിച്ച് ജയിലർ; രജനിക്ക് 100 കോടി സ്നേഹസമ്മാനം നൽകി നിർമാതാവ്


രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി നെൽസൺ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ. ആഗസ്റ്റ് 10 ന് തിയറ്ററുകളിൽ എത്തിയ ജയിലർ വിജയകരമായി പ്രദർശനം തുടരുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കാലാനിധി മാരൻ നിർമിച്ച ചിത്രം ആഗോളതലത്തിൽ 600 കോടി നേടിയിട്ടുണ്ട്. 350 കോടിയാണ് ഇന്ത്യയിലെ കളക്ഷൻ. ജയിലർ കോളിവുഡിൽ പുതിയ ചരിത്രം സൃഷ്ടിക്കുമ്പോൾ, രജനിക്ക് സമ്മാനവുമായി നിർമാതാവ് കാലാനിധിമാരൻ എത്തിയിരിക്കുകയാണ്.

സിനിമയുടെ ലാഭവിഹിതമാണ് തലൈവർക്ക് സമ്മാനമായി നൽകിയിരിക്കുന്നത്. പ്രതിഫലം കൂടാതെയാണ് ലാഭവിഹിതം നൽകിയിരിക്കുന്നത്. രജനിയുടെ ചെന്നൈയിലെ വസതിയിലെത്തിയാണ് നിർമാതാവ് കലാനിധിമാരൻ ചെക്ക് കൈമാറിയത്. ഇതിന്റെ ചിത്രങ്ങൾ സൺ പിക്ചേഴ്സ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ എത്രരൂപയാണ് സമ്മാനമായി നൽകിയതെന്ന് വ്യക്തമല്ല. എന്നാൽ 100 കോടിയാണെന്നാണ് ട്രേഡ് അനലിസ്റ്റിന ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.രജനിയുടെ 169-ാം ചിത്രമാണ് 'ജയിലർ'. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലർ കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചിരിക്കുന്നത്. കാമിയോ റോളിൽ മോഹൻലാലും ചിത്രത്തിലുണ്ട്. വിനായകനാണ് വില്ലൻ. തമന്ന, രമ്യ കൃഷ്ണൻ, ജാക്കി ഷ്‌റോഫ്, എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

article-image

ASDADSADSADSADS

article-image

ASDADSADSADSADS

You might also like

Most Viewed