ദളപതി വിജയുടെ മകൻ സംവിധാന രംഗത്തേക്ക്


ദളപതി വിജയുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാകാൻ ഒരുങ്ങുന്നു. ലൈക പ്രൊഡക്ഷൻസുമായി അദ്ദേഹം തന്റെ ആദ്യത്തെ സംവിധാന സംരംഭത്തിൽ ഒപ്പുവച്ചു. ഓഗസ്റ്റ് 28ന്, കരാർ ഒപ്പിടുന്നതിന്റെ ചിത്രങ്ങൾ പ്രൊഡക്ഷൻ ഹൗസ് പങ്കുവെക്കുകയും പ്രഖ്യാപനം നടത്തുകയും ചെയ്തു. കാസ്റ്റിംഗ് നടപടികൾ പുരോഗമിക്കുകയാണെന്നും സഞ്ജയ് പ്രസ്താവനയിൽ വെളിപ്പെടുത്തി. ഇതോടെ വിജയ്‌ക്കും സഞ്ജയ്‌ക്കും ആശംസകളുമായി വിജയ്‌യുടെ ആരാധകർ സോഷ്യൽ മീഡിയയിൽ എത്തി. ജെയ്‌സൺ സഞ്ജയ് സംവിധായകനാകാനുള്ള തന്റെ ആഗ്രഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛനും ചലച്ചിത്രകാരനുമായ എസ്എ ചന്ദ്രശേഖറും പല അഭിമുഖങ്ങളിലും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ജെയ്‌സൺ സഞ്ജയ് ടൊറന്റോ ഫിലിം സ്‌കൂളിൽ (2018−2020) ഫിലിം പ്രൊഡക്ഷനിൽ ഡിപ്ലോമയും തുടർന്ന് 2020−2022 കാലയളവിൽ ലണ്ടനിൽ തിരക്കഥാരചനയിൽ ബിഎ (ഓണേഴ്‌സ്) ബിരുദവും നേടിയിട്ടുണ്ട്.

ലൈക പ്രൊഡക്ഷൻസിനൊപ്പം തന്റെ ആദ്യ ചിത്രം ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ജെയ്‌സൺ സഞ്ജയ് വെളിപ്പെടുത്തി. “ലൈക പ്രൊഡക്ഷൻസ് പോലൊരു പ്രശസ്തമായ പ്രൊഡക്ഷൻ ഹൗസിന് വേണ്ടി എന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം ലഭിച്ചത് അഭിമാനകരമാണ്. അവർക്ക് എന്റെ തിരക്കഥ ഇഷ്ടപ്പെട്ടതിൽ എനിക്ക് സന്തോഷമുണ്ട്. അത് യാഥാർത്ഥ്യമാക്കാൻ എനിക്ക് പൂർണ്ണമായ സ്വാതന്ത്ര്യം നൽകി,” ജെയ്‌സൺ കുറിച്ചു.

You might also like

Most Viewed