സംഗീതജ്ഞ ബോംബൈ ജയശ്രീ ആശുപത്രിയില്‍

പ്രശസ്ത കർണാടക സംഗീതജ്ഞയും ഗായികയുമായ ബോംബൈ ജയശ്രീ ആശുപത്രിയില്‍. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ബ്രിട്ടനിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഗായികയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.ലിവര്‍പൂളില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ ബ്രിട്ടനിൽ എത്തിയതായിരുന്നു. ഹോട്ടൽമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ജയശ്രീയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
xfgfdgdfgdf