ചൈനയില്‍ ഉണ്ടാക്കി ഇന്ത്യയിൽ വില്‍ക്കല്‍ നടക്കില്ല; ഗഡ്‍കരി

അമേരിക്കൻ ഇലക്ട്രിക് കാർ ഭീമൻ ടെസ്‌ലയ്‌ക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ പൂർണ സ്വാതന്ത്ര്യം നൽകുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. എന്നാൽ ചൈനയിൽ കാറുകൾ നിർമ്മിച്ച് ഇന്ത്യയിൽ വിൽക്കാമെന്ന് അവർ കരുതുന്നുവെങ്കിൽ, ഒരു തരത്തിലുള്ള പരിഗണനയും നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, ടെസ്‌ല തങ്ങളുടെ വാഹനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, അതിന് ഇളവുകൾക്ക് അർഹതയുണ്ടെന്ന് ഗഡ്കരി വ്യക്തമാക്കി.
ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിക്കാനുള്ള ടെസ്‌ലയുടെ പദ്ധതിയെക്കുറിച്ചും കമ്പനിയുടെ ഇളവുകൾക്കായുള്ള ആവശ്യകതയെക്കുറിച്ചുമുള്ള ചോദ്യത്തിന് ഗഡ്‍കരി ഇങ്ങനെ മറുപടി പറഞ്ഞു: "ഞങ്ങൾ ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ടെസ്‌ലയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇന്ത്യ ഒരു വലിയ വിപണിയാണ്, എല്ലാത്തരം വിൽപ്പനക്കാരും ഇവിടെയുണ്ട്. ടെസ്‌ല കാറുകള്‍ ഇവിടെ നിർമ്മിക്കുകയാണെങ്കിൽ ഇന്ത്യയിൽ പ്രാദേശികമായി ഇളവുകൾ ലഭിക്കും. ചൈനയിൽ നിർമ്മിച്ച് ഇന്ത്യയിൽ വിൽക്കാൻ ടെസ്‌ല ആഗ്രഹിക്കുന്നുവെങ്കിൽ, ഒരിളവും നൽകില്ല.." ഗഡ്‍കരി വ്യക്തമാക്കി.
ടെസ്‌ലയെപ്പോലുള്ള ഉയർന്ന നിലവാരമുള്ള, സാങ്കേതികമായി മുന്നിട്ടുനിൽക്കുന്ന വാഹന നിർമ്മാതാക്കൾക്ക് ഇന്ത്യയ്‌ക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് സൗകര്യമൊരുക്കാൻ ലക്ഷ്യമിട്ടുള്ള ഒരു നയ ചട്ടക്കൂട് ഇന്ത്യൻ ഗവൺമെന്റ് പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ പ്രഖ്യാപനം.
ADSDASADSADSDS