ആൾട്ടോ 800 ഇനിയില്ല; ഉത്പാദനം പൂർണ്ണമായും അവസാനിപ്പിച്ചുവെന്ന് മാരുതി


ജനപ്രിയ വാഹനമായ മാരുതിയുടെ ആൾട്ടോ 800 ഇനിയില്ല. മോഡലിന്റെ ഉത്പാദനം പൂർണ്ണമായും അവസാനിപ്പിക്കുകയാണെന്ന് മാരുതി അറിയിച്ചു. പുതിയ മലിനീകരണ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ വാഹനത്തിന് കഴിയില്ല എന്ന് കമ്പനിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കമ്പനി ഉത്പാദനം നിർത്തിയത്.

ഇത് കൂടാതെ ആൾട്ടോ 800ന്റെ വില്പനയും പതിയെ കുറഞ്ഞുവരികയാണെന്ന് അധികൃതർ പറഞ്ഞു. ഉയർന്ന റോഡ് ടാക്സ്, മെറ്റീരിയൽ വില, പുതിയ നികുതി നിയമങ്ങൾ എന്നിവയും വാഹനത്തിന്റെ വില്പന കുറയാൻ കാരണമായി. മറ്റൊരു കാരണം പുതിയ K10 മോഡലിനുണ്ടായ ജനപ്രീതിയാണ്. K10 മോഡലുകൾ കൂടുതൽ വിറ്റുപോകുന്നത് ആൾട്ടോ 800 ന്റെ വിപണിയെ ബാധിക്കുന്നുവെന്നും അധികൃതർ പറഞ്ഞു.

article-image

fgdfgdfg

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed