ഹുദൈരിയാത്ത് ഐലന്‍ഡിനെ താമസകേന്ദ്രമാക്കാൻ അബൂദബി മാസ്റ്റർ‍ പ്ലാന്‍ തയ്യാറാക്കി


ഹുദൈരിയാത്ത് ഐലന്‍ഡിനെ താമസകേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ അബൂദബി മാസ്റ്റർ‍ പ്ലാന്‍ അവതരിപ്പിച്ചു. മോഡോണ്‍ പ്രോപർ‍ട്ടീസുമായി സഹകരിച്ച് 51 ദശലക്ഷം ചതുരശ്ര മീറ്ററിലാണ് പദ്ധതി തയാറാക്കുക. ഹുദൈരിയാത്ത് ദ്വീപിന്റെ പകുതിയിലേറെ സ്ഥലത്താണ് പദ്ധതി പൂർ‍ത്തിയാക്കുന്നത്. വലുപ്പത്തിലും വിസ്തൃതിയിലും ഇത്തരത്തിലുള്ള ആദ്യ നഗരമാവും ഹുദൈരിയാത്ത് ദ്വീപിലെ പദ്ധതിയെന്ന് അബൂദബി മീഡിയാ ഓഫിസ് അറിയിച്ചു. അബൂദബി നഗരത്തിന്റെയും കടൽത്തീരത്തിന്റെയും പനോരമിക് കാഴ്ച ദൃശ്യമാവുന്ന നിലയിലാവും താമസകേന്ദ്രം നിർ‍മിക്കുക. പദ്ധതി അബൂദബിക്ക് 16 കിലോമീറ്റർ‍ ബീച്ച് അടക്കം 53.5 കിലോമീറ്റർ‍ തീരപ്രദേശം കൂടി സമ്മാനിക്കും. വിനോദ, വാണിജ്യ, സുഖസൗകര്യങ്ങൾ‍, എമിറേറ്റിലെ ബൃഹത്തായ നഗര ഉദ്യാനം, 220 സൈക്കിൾ‍ ട്രാക്ക് ശൃംഖല എന്നിവ പദ്ധതിയിലുണ്ടാവും. ഹുദൈരിയാത്ത് ദ്വീപിൽ‍ ഇതിനകം വെൽ‍ക്രോണ്‍ അബൂദബി, സർ‍ഫ് അബൂദബി, ജനപ്രിയ ഇക്കോ ടൂറിസം കേന്ദ്രം, ബാബ് അൽ‍ നുജൂം റിസോർ‍ട്ട്, മർ‍സാന ബീച്ച്, ഒ.സി.ആർ‍. പാർ‍ക്ക്, ട്രെയിൽ‍ എക്‌സ്, ബൈക്ക് പാർ‍ക്ക്, 321 സ്‌പോർ‍ട്‌സ് തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങളുണ്ട്. യു.എ.ഇ. രാഷ്ട്ര നേതാക്കളുടെ കാഴ്ചപ്പാടുകൾ‍ക്കനുസൃതമായാണ് പദ്ധതി ഒരുക്കുന്നതെന്ന് അബൂദബി ധനകാര്യ വകുപ്പിന്റെയും മോഡോണ്‍ പ്രോപർ‍ട്ടീസിന്റെയും ചെയർ‍മാനായ ജാസിം അൽ‍ സഅബി പറഞ്ഞു. 

സർ‍ഫ് അബൂദബി ഈ വർ‍ഷം അവസാനത്തോടെ തുറക്കും. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തിരമാലകൾ‍ ഇവിടെയാവും ഉണ്ടാവുക. 

അന്താരാഷ്ട്ര സൈക്ലിങ് മത്സരങ്ങൾ‍ക്ക് വേദിയാവുന്ന വെൽ‍ഡ്രോം അബൂദബി 2025 ഒടുവിലാവും ഹുദൈരിയാത്ത് ദ്വീപിൽ‍ തുറക്കുക.  2018ൽ‍ തുറന്നുകൊടുത്ത ഹുദൈരിയാത്ത് ദ്വീപ് അതിവേഗം അബൂദബിയുടെ മുൻ‍നിര ബീച്ചുകളിലൊന്നായും മാറിയിട്ടുണ്ട്. ഹുദൈരിയാത്ത് പാലം ഇവിടെത്ത പ്രധാന ആകർ‍ഷണമാണ്. 600 മീറ്റർ‍ മാത്രമാണ് ഇവിടത്തെ ബീച്ച്. ഭക്ഷണശാലകളും കായിക കേന്ദ്രങ്ങളുമൊക്കെ ഇവിടെ സജ്ജമാണ്. രാവിലെ എട്ടുമുതൽ‍ രാത്രി എട്ടുവരെയാണ് പ്രവേശനം. ഹുദൈരിയാത്ത് ദ്വീപിലെ ബോട്ട്, ജെറ്റ് സ്‌കൈസ്, സർ‍ക്യൂട്ട് എക്‌സ് സ്‌കേറ്റ് പാർ‍ക്ക് തുടങ്ങിയവ സന്ദർ‍ശകരെ ആവേശം കൊള്ളിപ്പിക്കുന്നവയാണ്. രാവിലെ എട്ടുമുതൽ‍ രാത്രി എട്ടുവരെയാണ് ഈ സൗകര്യങ്ങൾ‍ ഉപയോഗിക്കാനാവുക. പ്രവേശനം സൗജന്യം. ദ്വീപിലെ സൈക്ലിങ് ഹബ് തുറന്നതോടെ അബൂദബി ആഗോള സൈക്ലിങ് ഹബ്ബ് ആയി ഇത് മാറി. കൂടാതെ 3500 കാണികളെ ഉൾ‍ക്കൊള്ളുന്ന 109 കിലോമീറ്റർ‍ ട്രാക്ക് വെലോഡ്രോം സജ്ജമാണ്. എമിറേറ്റിലെ സൈക്ലിങ് സൗഹൃദ ഇടപെടലുകളെ തുടർ‍ന്ന് യൂണിയൻ സൈക്ലിസ്റ്റ് ഇന്റർ‍നാഷണൽ(യു.സി.ഐ)അബൂദബിയെ ബൈക്ക് സിറ്റിയായി തിരഞ്ഞെടുത്തിരുന്നു. 

article-image

hchgcv

You might also like

  • Straight Forward

Most Viewed