വീടിനുള്ളിൽ അതിക്രമിച്ചു കയറിയ പൊലീസുകാരന് നടുറോഡിൽ മർദനം


തിരുവനന്തപുരത്ത് നടുറോഡിൽ പൊലീസുകാരന് മർദനം. ബേക്കറി ജംഗ്ഷനിൽ വച്ചാണ് പൊലീസുകാരനെ നാട്ടുകാർ മർദിച്ചത്. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ആർ ബിജുവിനാണ് മർദനമേറ്റത്. വീടിനുള്ളിൽ അതിക്രമിച്ചു കയറിയ ബിജുവിനെ നാട്ടുകാർ മർദിക്കുകയായിരുന്നു.

ജോലിക്ക് ഹാജരാകാത്ത ബിജുവിനെതിരെ വകുപ്പ് തല നടപടികൾ നടക്കുന്നതായി പൊലീസ് വ്യക്തമാക്കി. അതിക്രമിച്ചു കയറിയതിന് ബിജുവിനെതിരെയും മർദ്ദിച്ചതിന് നാട്ടുകാർക്കെതിരെയും കേസെടുക്കും.

article-image

hjjj

You might also like

  • Straight Forward

Most Viewed