ദുബൈയിൽ ബാൽക്കണിയിലും ജനാലകളിലും വസ്ത്രം തൂക്കിയിട്ടാൽ ഇനി 1500 ദിർഹം വരെ പിഴ


ദുബൈ

നഗരഭംഗിക്കു മങ്ങലേൽക്കും വിധം ബാൽക്കണികൾ ദുരുപയോഗം ചെയ്താൽ നടപടിയെന്നു ദുബൈ മുനിസിപ്പാലിറ്റി മുന്നറിയിപ്പ്. ബാൽക്കണിയിലും ജനാലകളിലും വസ്ത്രം തൂക്കിയിടുന്നതും ഉണക്കാനിടുന്നതും നിയമലംഘനമാണ്. ബാൽക്കണിയുടെ വലിപ്പമനുസരിച്ച് 500 മുതൽ 1,500 ദിർഹം വരെ പിഴ ചുമത്തും. മറ്റു നിയമ ലംഘനങ്ങൾ

സിഗരറ്റ് കുറ്റിയും ചാരവും ബാൽക്കണിയിൽ നിന്നു താഴേക്കിടുക.

ചപ്പുചവറുകൾ വലിച്ചെറിയുക. 

ബാൽക്കണി വൃത്തിയാക്കുന്പോൾ താഴേക്കു വെള്ളം വീഴുക. എയർകണ്ടീഷനുകളിൽ നിന്നു വെള്ളം വീഴുന്നതും ശിക്ഷാർഹമാണ്. ഇവയുെട അറ്റകുറ്റപ്പണി കൃത്യമായി നടത്തണം.

പക്ഷികൾക്കു തീറ്റ കൊടുക്കുന്പോൾ ഭക്ഷണാവശിഷ്ടങ്ങളും വിസർജ്യവും താഴേക്കു വീഴുക

സാറ്റലൈറ്റ് ഡിഷുകളും ആന്റിനകളും സ്ഥാപിക്കുക

ഉപയോഗശൂന്യമായ സാധനങ്ങൾ കൂട്ടിയിടുക

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed