പുതിയ വിദ്യാഭ്യാസപദ്ധതിക്ക് യു.എ.ഇ അംഗീകാരം നല്കി


യു.എ.ഇ. പുതിയ വിദ്യാഭ്യാസപദ്ധതി അവതരിപ്പിക്കുന്നു. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം അധ്യക്ഷത വഹിച്ച മന്ത്രിസഭായോഗത്തിലാണ് വിദ്യാഭ്യാസപദ്ധതിയായ ‘ഇമറാത്തി സ്കൂളി’നെക്കുറിച്ച് വിശദീകരിച്ചത്. വിവിധ തലങ്ങളിൽ മികവുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എണ്ണൂറോളം സ്വകാര്യ, പൊതുസ്കൂളുകളിൽ പുതിയ പദ്ധതി നടപ്പാക്കും. കണക്ക്, ശാസ്ത്രം, ഭാഷ എന്നീ വിഷയങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. അടുത്ത ആറ് വർഷത്തേക്ക് പദ്ധതിക്കായി അഞ്ച് ബില്യൺ ദിർഹമാണ് വകയിരുത്തിയിരിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് ചികിത്സയും സുരക്ഷയും ഉറപ്പാക്കുന്ന നിയമത്തിനും മന്ത്രിസഭായോഗത്തിൽ അംഗീകാരം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed