ദുബൈ വിമാനത്താവളത്തിന്റെ ഒരു റൺവേ അടയ്ക്കാൻ തീരുമാനം

ദുബൈ : ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ 45 ദിവസത്തേക്ക് അടയ്ക്കും. സുരക്ഷയും മെച്ചപ്പെട്ട സേവനവും ശേഷിയും വർദ്ധിപ്പിക്കുന്ന സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് തെക്കേ അറ്റത്തെ റൺവേ അടയ്ക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
യാത്രികരുടെ തിരക്ക് കുറവനുഭവപ്പെടുന്ന ഏപ്രിൽ 16 മുതൽ മെയ് 30 വരെയുള്ളദിവസങ്ങളിലാണ് നിർമ്മാണം നടക്കുന്നത്. വർഷം മുഴുവനും 24 മണിക്കൂറും പ്രവർത്തിക്കുന്ന വിമാനത്താവളത്തിൽ ദിവസവും 1100 സർവ്വീസുകൾ നടക്കുന്നുണ്ട്.
റൺവേയുടെ ഘടനയിലും രൂപകൽപ്പനയിലും സമഗ്രമായ പരിഷ്കരണം ആവശ്യമായതിനാലാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി റൺവേ 45 ദിവസം അടയ്ക്കുന്നത്.