ഒമാനിൽ കന്പനി വാഹനങ്ങൾക്ക് ചുവന്ന നന്പർ പ്ലേറ്റ് നിർബന്ധമാക്കി

മസ്്ക്കറ്റ് : ഒമാനിൽ കന്പനി വാഹനങ്ങളിൽ ചുവപ്പ് നിറത്തിലുള്ള നന്പർ പ്ലേറ്റ് നിർബന്ധമാക്കി. നിലവിൽ കന്പനി വാഹനങ്ങളിൽ മഞ്ഞ നിറത്തിലുള്ള നന്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തി. നിയമപരമായി ചുവന്ന നിറത്തിലുള്ള ബോർഡുകൾ മാത്രമെ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് ഉത്തരവ് പുറത്തിറക്കി.
വ്യക്തിപരമായും ജോലി സംബന്ധമായുമുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കന്പനി വാഹനങ്ങളുടെ നന്പർ പ്ലേറ്റുകൾ ചുവന്ന നിറത്തിലുള്ളവ തന്നെയാകണം. എല്ലാത്തരം വാഹനങ്ങൾക്കും ഇത് ബാധകമാണ്. ഹെവി വാഹനങ്ങൾക്കും റെന്റ് എ കാറുകൾക്കുമാണ് നിലവിൽ ചുവന്ന നന്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്ന മറ്റുള്ള വാഹനങ്ങൾ.
വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത കന്പനി ചെറുകിട വാഹനങ്ങളുടെ പരിശോധനാ കാലാവധിയും പുനർനിർണയിച്ചു. പത്ത് വർഷത്തിൽ ഒരിക്കൽ അധികൃത പരിശോധന നടത്തിയാൽ മതിയാകും. വർഷത്തിൽ പരിശോധന നടത്തേണ്ട സാഹചര്യം ഒഴിവാക്കി.
കന്പനികളുടെ പേരിൽ രജിസ്റ്റർ ചെയ്ത ചെറുകിട മോട്ടോർ വാഹനങ്ങൾ എല്ലാ തരം തൊഴിലാളികൾക്കും അടുത്ത മാസം ഒന്ന് മുതൽ ഉപയോഗിക്കാം. അതേസമയം, വാഹനങ്ങളുടെ രേഖകൾ നഷ്ടപ്പെട്ടാൽ പുതിയത് അനുവദിക്കുന്നതിനുള്ള നിരക്ക് അഞ്ച് റിയാലാക്കി ഉയർത്തി.