അബു­ദാ­ബി­ എയർ എക്‌സ്‌പോ­യ്ക്ക് തു­ടക്കമാ­യി­


അബുദാബി : അബുദാബി എയർ എക്‌സ്‌പോയ്ക്ക് അൽ ബതീൻ എക്‌സിക്യുട്ടീവ് വിമാനത്താവളത്തിൽ തുടക്കമായി. േലാകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യോമയാന രംഗങ്ങളിലെ 300 വിതരണക്കാരും നിർമ്മാണ സ്ഥാപനങ്ങളുമാണ് എക്‌സ്‌പോയുടെ ഭാഗമാവുന്നത്.  

വ്യോമയാന രംഗങ്ങളിലെ ഏറ്റവും പുതിയ കണ്ടെത്തലുകളും പുത്തൻ വിമാനങ്ങളും ഹെലികോപ്റ്ററുകളും ചാർട്ടർ വിമാനങ്ങളുമെല്ലാം പ്രദർശിപ്പിക്കുന്നുണ്ട്. ഏറ്റവും ഭാരം കുറഞ്ഞ വിമാനങ്ങളും ഭാരം കൂടിയ വിമാനങ്ങളുമെല്ലാം ഇതിലുൾപ്പെടും. അൽ ഫുതൈം മോട്ടോഴ്‌സുമായി ചേർന്ന് അബുദാബി ഏവിയേഷനാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. 

അബുദാബി എക്‌സിക്യുട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹസ്സ ബിൻ സായിദ് അൽ‍ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന എക്‌സ്‌പോയുടെ ഉദ്ഘാടനം അബുദാബി കിരീടാവകാശിയുടെ കാര്യാലയ മേധാവിയും എക്‌സിക്യുട്ടീവ് കൗൺസിൽ അംഗവുമായ ശൈഖ് ഹാമിദ് ബിൻ സായിദ് അൽ നഹ്യാൻ നിർവ്‍വഹിച്ചു.

You might also like

Most Viewed