ഷാർജയിലെ മരുഭൂമികളിൽ മാലിന്യം വലിച്ചെറിയരുതെന്ന് അധികൃതർ

ഷാർജ : മരുഭൂമികളിൽ ക്യാമ്പ് ചെയ്യുമ്പോൾ അവിടങ്ങളിൽ മാലിന്യം വലിച്ചെറിയരുതെന്ന് എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്ടഡ് ഏരിയാസ് അതോറിറ്റി ഇൻ ഷാർജ (EPAA) അറിയിച്ചു. ഇത് പരിസ്ഥിതിയെയും മൃഗസംരക്ഷണത്തെയും ബാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
ശൈത്യകാലമായതോടെ പലരും മരുഭൂമികളിലും മറ്റും ക്യാമ്പ് ചെയ്യുന്നത് പതിവാണ്. ഇത് കണക്കിലെടുത്താണ് EPAA മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത്. കൂടാതെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർ.ടി.എ)യുമായി ചേർന്ന് പലയിടങ്ങളിലും സൈൻ ബോർഡുകളും സഥാപിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെയുള്ള നടപടികളെ കുറിച്ചും പിഴയെ കുറിച്ചും ഇതിൽ വ്യക്തമാക്കുന്നു.