‘ഇന്ത്യ സുരക്ഷിതമല്ല, ഒറ്റപ്പെടുത്തണം’; വിദ്വേഷപ്രസ്താവനയുമായി ജാവേദ് മിയാൻദാദ്

ഇസ്ലാമാബാദ്: ഇന്ത്യയെ രാജ്യാന്തര ക്രിക്കറ്റിൽ ഒറ്റപ്പെടുത്തണമെന്ന് പാകിസ്ഥാൻ മുൻ നായകൻ ജാവേദ് മിയാൻദാദ്. ഇന്ത്യ സുരക്ഷിതമല്ലെന്നും രാജ്യം സന്ദർശിക്കാൻ ഒരു ടീമും തയ്യാറാകരുതെന്നും മിയാൻദാദ് പറഞ്ഞു. ഒരു ദശാബ്ദത്തോളം ക്രിക്കറ്റിൽ നിന്ന് മാറ്റിനിർത്തപ്പെട്ട പാകിസ്ഥാനേക്കാൾ അപകടകരമായ നിലയിലാണ് ഇന്ത്യ ഇപ്പോൾ. ഇന്ത്യയിലെ പ്രക്ഷോഭങ്ങൾ ലോകം കാണുന്നുണ്ടെന്നും ഐ.സി.സിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നതായും മിയാൻദാദ് പറഞ്ഞു. ഇന്ത്യ ക്രിക്കറ്റിന് സുരക്ഷിതമായ വേദിയല്ലെന്ന പി.സി.ബി ചെയർമാൻ എഹ്‌സാൻ മാണിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് മിയാൻദാദിന്‍റെ വിദ്വേഷ പ്രസ്താവന.