സൗദി നയപ്രഖ്യാപനം ഏപ്രില്‍ 25ന്

റിയാദ് : സൗദി അറേബ്യയുടെ എണ്ണയിതര സാമ്പത്തിക നയങ്ങളുടെ പ്രഖ്യാപനം ഏപ്രില്‍ 25ന് നടത്തുമെന്ന് ഡെപ്യൂട്ടി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഇതിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് സൗദി അറേബ്യ.
രാജ്യത്തിന്റെ വികസനം, സാമ്പത്തികം, സാമൂഹികം തുടങ്ങി സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്നതായിരിക്കും പുതിയ നയം. ഇതിന്റെ ഭാഗമായ ദേശീയ പരിവര്‍ത്തന പദ്ധതി (എന്‍.ടി.പി) പദ്ധതി 25ന് ശേഷമുള്ള 45 ദിവസത്തിനകം പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എണ്ണ കമ്പനി എന്ന നിലയില്‍ നിന്ന് സൗദി അരാംകോയെ ഊര്‍ജ, വ്യവസായ സമുച്ചയമാക്കി ഉയര്‍ത്താനുള്ള പദ്ധതിയും ഇതിൽ ഉൾപ്പെടും.
2020 ഓടെ എണ്ണയിതര വരുമാനം നൂറ് ബില്ല്യണ്‍ ഡോളറില്‍ എത്തിക്കുന്നതിനുള്ള നടപടികളാണ് കൈക്കൊള്ളുക. സ്വകാര്യമേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും ആലോചനയുണ്ട്.