ഒമാനിൽ ഫാക് കുറുബ പദ്ധതിയിലൂടെ ഈ വർഷം ജയിൽ മോചിതരായത് 1219 പേർ


ഒമാനിൽ ഫാക് കുറുബ പദ്ധതിയിലൂടെ ഈ വർഷം 1219 പേരെ ജയിൽ മോചിപ്പിച്ചു. ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലകപ്പെട്ടവരെ പുറത്തിറക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുറുബ. ഒമാനിൽ ഏറ്റവും കൂടുതൽ ആളുകളെ മോചിപ്പിച്ചത് വടക്കൻ ബാത്തിന ഗവർണറേറ്റിൽ നിന്നാണ്. 202 കേസുകളുമായി മസ്‌കത്ത് ഗവർണറേറ്റാണ് തൊട്ടുപിന്നിൽ. 2012ൽ പദ്ധതി തുടങ്ങിയ ശേഷം കഴിഞ്ഞ 12 വർഷത്തിനിടെ 7,113 പേരാണ് ജയിൽ മോചിതരായത്. ഫാക് കുറുബ’യുടെ 11ആമത് പതിപ്പായിരുന്നു ഈ വർഷം നടന്നത്. 811 പേരെ മോചിപ്പിച്ച കഴിഞ്ഞ വർഷത്തേക്കാൾ 50 ശതമാനത്തിൻറെ കുതിച്ചുചാട്ടമാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. ഈ വർഷം മോചിപ്പിച്ചവരിൽ പ്രവാസികളും ഉൾപ്പെടുന്നുണ്ട്.   ജയിലിൽനിന്ന് പുറത്തിറങ്ങിയവർക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സഹായവും നലകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 

ഒമാൻ ലോയേഴ്സ് അസോസിയേഷൻറെ നേതൃത്വത്തിലാണ് ഫാക് കുറുബ പദ്ധതി നടപ്പാക്കുന്നത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്. പത്തിലധികം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പദ്ധതിക്ക് പിന്തുണ നൽകിയിട്ടുണ്ട്. ഒമാനി സമൂഹത്തിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ‘ഫാക് കുർബ’ പദ്ധതിയുടെ വിജയത്തിന് പിന്നിൽ.

article-image

ോേോ്

You might also like

Most Viewed