ഒമാനിൽ വിസ മെഡിക്കലിന് വ്യക്തികൾക്കും കമ്പനികൾക്കും ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഇനി സ്വയം അപേക്ഷിക്കാം


ഒമാനിൽ വിസ മെഡിക്കലിനുള്ള അപേക്ഷ കൂടുതൽ ലളിതമാക്കി ആരോഗ്യമന്ത്രാലയം. വ്യക്തികൾക്കും കമ്പനികൾക്കും ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഇനി സ്വയം അപേക്ഷിക്കാം. റസിഡൻസി കാർഡ് എടുക്കൽ, പുതുക്കൽ, വിസ എന്നിവക്കുള്ള മെഡിക്കൽ  നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം. വിസ മെഡിക്കൽ ഓൺലൈനായി അപേക്ഷിക്കാൻ റസിഡന്റ് കാർഡുമായി ലിങ്ക് ചെയ്ത ആക്റ്റിവേറ്റായ മൊബൈൽ നമ്പർ ഉണ്ടായിരിക്കണം. ഇതിലേക്കായിരിക്കും ഒ.ടി.പി ലഭ്യമാകുക.   വെബ്‌സൈറ്റിൽ വഴി ലോഗിൻ ചെയ്ത് ഓൺലൈനായി അപേക്ഷ ഫീസും മറ്റും അടക്കാവുന്നതാണ്. 

നേരത്തെ സനദ് ഓഫിസിൽ പോയി അപേക്ഷിച്ചിരുന്ന രീതിക്ക് പകരം സ്വയം അപേക്ഷിക്കാൻ കഴിയുമെന്നാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. എന്നാൽ, താൽപര്യമുള്ളവർക്ക് സനദ് ഓഫിസിലൂടെയും വിസ മെഡിക്കലിന് അപേക്ഷിക്കാവുന്നതാണ്. പുതിയ സംവിധാനത്തിലൂടെ സുതാര്യത വർധിപ്പിക്കാനും മെഡിക്കൽ റിപ്പോർട്ടുകൾ നൽകുന്നതിനും അധികൃതർ ലക്ഷ്യമിടുന്നുണ്ട്.

article-image

cvhcgbn

You might also like

Most Viewed