ജെഎൻയുവിൽ 27 വർഷത്തിന് ശേഷം യൂണിയൻ പ്രസിഡന്റാകുന്ന ആദ്യ ദളിത് വിദ്യാർത്ഥിയായ് ധനഞ്ജയ് കുമാർ


ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യം ഭരണം നിലനിർത്തുമ്പോൾ ചരിത്രം കുറിക്കുകയാണ് ധനഞ്ജയ് കുമാർ. ജെഎൻയുവിൽ‌ ആദ്യമായാണ് ഒരു ദളിത് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ബിഹാറിലെ ഗയയിൽ നിന്നുള്ള ദലിത് വിദ്യാർഥി നേതാവും ഐസ സംഘടനാ പ്രതിനിധിയുമായ ധനഞ്ജയ് കുമാർ എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീരയെയാണ് പരാജയപ്പെടുത്തിയത്. 27 വർഷത്തിനു ശേഷമാണു ദലിത് വിഭാഗത്തിൽ നിന്നൊരാൾ ജെഎൻഎയു വിദ്യാർഥി യൂണിയൻ പ്രസിഡന്റാകുന്നത്.

ധനഞ്ജയ്ക്ക് 2598 വോട്ടുകൾ ലഭിച്ചപ്പോൾ ഉമേഷ് ചന്ദ്രക്ക് 1676 വോട്ടാണ് ലഭിച്ചത്. 1996 ന് ശേഷം ആദ്യമായിട്ടാണ് പദവിയിലേക്ക് ദളിത്പക്ഷത്ത് നിന്നും ഒരാൾ എത്തുന്നത്. ഇടതുപക്ഷ പിന്തുണയുള്ള ഗ്രൂപ്പുകളിൽ നിന്നാണ് ധനജ്ഞയെ ഞായറാഴ്ച തെരഞ്ഞെടുത്തത്. ജെഎൻയു യൂണിവേഴ്സിറ്റിയിലെ സ്‌കൂൾ ഓഫ് ആർട്സ് ആൻഡ് എസ്തറ്റിക്സിൽ നിന്ന് പിഎച്ച്ഡി വിദ്യാർത്ഥിയാണ് ധനഞ്ജയ് കുമാർ. 1996-97ൽ തിരഞ്ഞെടുക്കപ്പെട്ട ബട്ടിലാൽ ബൈർവയ്ക്ക് ശേഷം ഇടതുപക്ഷത്തിൽ നിന്നുള്ള ആദ്യ ദളിത് പ്രസിഡന്റാണ് ധനഞ്ജയ്.

article-image

dsaadsadsadsads

You might also like

  • Straight Forward

Most Viewed