നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ യാത്രയ്ക്ക് ഉപാധികളോടെ അനുമതി

ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന യാത്രക്ക് ഉപാധികളോടെ അനുമതി. ക്ഷേത്ര ദർശനം നടത്താനും അനുമതി. ചെറിയ സംഘങ്ങളായി പൊലീസ് സുരക്ഷയിൽ ക്ഷേത്ര ദർശനം നടത്താം. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ജലാഭിഷേക യാത്ര നടത്താൻ ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ 150 പേർക്ക് അനുമതി ലഭിച്ചത്. മഹാക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ബ്രജ്മണ്ഡൽ ജലഘോഷയാത്രയെന്ന പേരിൽ നടത്തുന്ന യാത്രയുടെ രണ്ടാം ഘട്ടം നാളെ തുടങ്ങാന്‍ വിഎച്ച്പി തയ്യാറെടുക്കുമ്പോഴാണ് നൂഹ് ഭരണകൂടം അനുമതി നിഷേധിച്ചത്. ഇന്‍റർനെറ്റ് സേവനങ്ങള്ളും റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ ഓഫീസുകൾക്കും മുന്‍ കരുതലായി അവധി പ്രഖ്യാപിച്ചു. പൊലീസ് വിന്യാസവും കൂട്ടി. വേണ്ടിവന്നാൽ സൈന്യത്തിന്‍റെ സഹായവും തേടാനായിരുന്നു നീക്കം.
കഴിഞ്ഞ മാസം നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നൂഹിൽ കടുത്ത നിയന്ത്രങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ജില്ലാ ഭരണ കൂടത്തിന്‍റെ നിർദ്ദേശം തള്ളിയ വിശ്വഹിന്ദു പരിഷത്ത് മുന്‍ നിശ്ചയിച്ച പോലെ തന്നെ യാത്ര നടത്തുമെന്ന് വ്യക്തമാക്കുകയായിരുന്നു.
ddfh