പശ്ചിമ ബംഗാളിൽ വീണ്ടും അക്രമം; വോട്ടെണ്ണൽ കേന്ദ്രത്തിൽ ബോംബേറ്

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നടക്കുന്ന പശ്ചിമ ബംഗാളിൽ വീണ്ടും അക്രമം. ഡയമണ്ട് ഹാർബിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ബോംബേറുണ്ടായി. സംഭവത്തിൽ ആർക്കെങ്കിലും പരിക്കുണ്ടോ എന്ന കാര്യം വ്യക്തമല്ല. പ്രദേശത്ത് നേരത്തെ തൃണമൂൽ കോണ്‍ഗ്രസ്− ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഹൗറയിലെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമമുണ്ടായി. ഇതോടെ പോലീസ് ലാത്തി വീശി.
കനത്ത സുരക്ഷയിലാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങിൽ 42 പേരാണ് മരിച്ചത്. അക്രമികളെ ശക്തമായി നേരിടുമെന്ന് ഗവർണർ സി.വി.ആനന്ദബോസ് രാവിലെ അറിയിച്ചിരുന്നു.
dfgh