ലൈംഗികാതിക്രമ കേസിൽ തമിഴ്നാട് ഡിജിപിക്ക് മൂന്നുവർഷം തടവ് ശിക്ഷ

വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ തമിഴ്നാട് ഡിജിപിക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. സ്പെഷൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായ രാജേഷ് ദാസ് കുറ്റക്കാരനാണെന്ന് വില്ലുപുരം സിജെഎം കോടതിയാണ് വിധിച്ചത്. ക്രമസമാധാന ചുമതലയുള്ള സ്പെഷൽ ഡിജിപി ആയിരുന്നു രാജേഷ് ദാസ്. നിലവില്‍ സസ്പെന്‍ഷനിലാണ് ഇയാൾ. കാറില്‍ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥയായ പരാതിക്കാരിയുടെ ആരോപണം.
2021 ഫെബ്രുവരി 21ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് സുരക്ഷയൊരുക്കുന്നതിനിടെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്നതാണ് രാജേഷ് ദാസിനെതിരായ പരാതി.
asddsdasadsads