ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന


ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. ബ്രിജ് ഭൂഷണിന്റെ വീട്ടിൽ ഡൽഹി പൊലീസ് എത്തി. ഇതുവരെ രേഖപ്പെടുത്തിയത് 137 പേരുടെ മൊഴികളാണ്. ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള ബ്രിജ് ഭൂഷണിന്റെ വസതിയിലാണ് ഡൽഹി പൊലീസ് എത്തിയത്. അതേസമയം, അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചിരുന്നു. സാക്ഷി മാലികിൻ്റെ ഭർത്താവ് സത്യവ്രത് കഡ്യാൻ ആണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്.

സമരത്തിൻ്റെ ഭാവി പരിപാടികളിൽ ഉടൻ തീരുമാനമെടുക്കുമെന്നും സത്യവ്രത് പറഞ്ഞു. ശനിയാഴ്ച രാത്രി അമിത് ഷായുടെ ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഗുസ്തി താരങ്ങളുടെ ആവശ്യം.

article-image

asdadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed