അമൃത്പാൽ സിംഗിനെ അറസ്റ്റ് ചെയ്തു: കീഴടങ്ങിയതെന്ന് സൂചന


ഖലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദേയുടെ തലവൻ അമൃത്പാൽ സിംഗ് അറസ്റ്റിൽ. അമൃത്പാൽ സ്വമേധയാ കീഴടങ്ങിയതാണെന്നാണ് വിവരം. ഇയാളെ ആസാമിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയേക്കും. അമൃത്പാലിന്‍റെ അറസ്റ്റ് വിവരം പഞ്ചാബ് പോലീസ് സ്ഥിരീകരിച്ചു. സമാധാനം പാലിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും പഞ്ചാബ് പോലീസ് ജനങ്ങളോട് അഭ്യർഥിച്ചു.

പഞ്ചാബിലെ മോഗയിൽ നിന്നാണ് അമൃത്പാലിനെ കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 18-ന് ഒളിവിൽ പോയ അമൃത്പാലിനായി പോലീസ് രാജ്യമെമ്പാടും തെരച്ചിൽ നടത്തിയെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല.

article-image

DSFDFS

You might also like

Most Viewed