ആന്ധ്രാപ്രദേശ് വ്യവസായ ഐടി വകുപ്പ് മന്ത്രി എം. ഗൗതം റെഡ്ഡി അന്തരിച്ചു

ആന്ധ്രാപ്രദേശ് മന്ത്രി എം. ഗൗതം റെഡ്ഡി(50)അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വൈ.എസ്. ജഗന്‍മോഹൻ മന്ത്രിസഭയിലെ വ്യവസായ−ഐടി വകുപ്പുകളുടെ ചുമതലയാണ് ഗൗതം റെഡ്ഡി നിർവഹിച്ചിരുന്നത്. നെല്ലൂർ ജില്ലയിലെ അത്മകുർ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ മണ്ഡലത്തിൽ നിന്നും രണ്ടുതവണ അദ്ദേഹം എംഎൽഎ ആയിട്ടുണ്ട്.
ഗൗതം റെഡ്ഡിയുടെ പിതാവ് രാജാമോഹൻ റെഡ്ഡി നാൽ പ്രാവശ്യം പാർലമെന്‍റ് അംഗമായിരുന്നു.