ബൈജൂസ് ആപ്പിന്റെ ഉടമ ബൈജു രവീന്ദ്രനെതിരെ കേസെടുത്ത് മുംബൈ പോലീസ്

മുംബൈ: ഓൺലൈൻ പഠന ആപ്ലിക്കേഷനായ ബൈജൂസിന്‍റെ ഉടമ ബൈജു രവീന്ദ്രനെതിരെ കേസെടുത്ത് മുംബൈ പോലീസ്. യുപിഎസ്‌സി പാഠ്യപദ്ധതിയിൽ തെറ്റായ വിവരങ്ങൾ ചേർത്തെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ക്രിമിയോഫോബിയ എന്ന കമ്പനിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ജൂലൈ 30 ന് ആണ് ആരെ കോളനി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്രിമിനൽ ഗൂഢാലോചന 120 (ബി), ഐടി നിയമത്തിലെ 69 (എ) എന്നീവകുപ്പുകളാണ് ചേർത്തിരിക്കുന്നത്. ബഹുരാഷ്ട്ര ആസൂത്രിത കുറ്റകൃത്യങ്ങൾക്കെതിരായ യുഎൻ കൺവൻഷന്‍റെ നോഡൽ ഏജൻസിയാണ് സിബിഐ എന്ന പരാമർശമാണ് കേസിനാസ്പദമായത്.