ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 1നു ശേഷം ഇത് ആദ്യമായാണ് പ്രതിദിന കേസുകളില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ 3921 മരണവും സ്ഥിരീകരിച്ചു. 1,19,501 പേരാണ് രോഗമുക്തി നേടിയത്.