തമിഴ്നാട്ടിൽ ഡിഎംകെ സർക്കാർ അധികാരമേറ്റു

ചെന്നൈ: തമിഴ്നാട്ടില്‍ എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിതമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ നടന്നത്. 34 അംഗങ്ങളാണ് മന്ത്രിസഭയിൽ ഉള്ളത്. 15 പുതുമുഖങ്ങൾ ഉണ്ട്. സ്റ്റാലിന്‍റെ മകൻ ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിൽ ഇല്ല. 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ 158 സീറ്റുകളാണ് ഡിഎംകെ സഖ്യം നേടിയത്.