ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിൽ 37 ഡോക്ടർമാർക്ക് കോവിഡ്

ന്യൂഡൽഹി: ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിൽ 37 ഡോക്ടർമാർക്ക് കോവിഡ്. ഇതിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 32 ഡോക്ടർമാർ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ്. കോവിഡ് വ്യാപനം ശക്തമായതോടെ ആശുപത്രികളിൽ രോഗികളുടെ വൻതിരക്കാണ്. ഇതിനൊപ്പം ആരോഗ്യപ്രവർത്തകരും കോവിഡ് ബാധിതരാകുന്നത് ആരോഗ്യസംവിധാനത്തെ തകരാറിലാക്കുകയാണ്.
ഗംഗ റാം ആശുപത്രിയിൽ കോവിഡ് ബാധിച്ച ഡോക്ടർമാർ ചെറുപ്പക്കാരാണ്. ഭൂരിപക്ഷം പേരും കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നവരുമാണ്. ഡൽഹിയിൽ വ്യാഴാഴ്ച 7,437 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 11,157 ആയി.