ഇന്ന് ശ്രീകൃഷ്ണ ജയന്തി; നാടെങ്ങും ശോഭായാത്രകളുമായി ബാലഗോകുലം

ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നടക്കും. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് അയ്യായിരത്തിലേറെ കേന്ദ്രങ്ങളില്‍ ഇന്ന് ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. കുഞ്ഞ് കൃഷ്ണന്റെ വേഷമിട്ട് കുട്ടികളെ അണിനിരത്തിയാണ് ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട, തൃശൂര്‍, കൊല്ലം എന്നിവിടങ്ങളിലാണ് വലിയ രീതിയിലുള്ള ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നത്. മറ്റ് ജില്ലാ കേന്ദ്രങ്ങളിലും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടെ സംസ്ഥാനത്തെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകളും ആഘോഷങ്ങളും ഉണ്ടാകും. ഉറിയടി തുടങ്ങിയ മത്സരങ്ങളും ശ്രീകൃഷ്ണ കഥാപ്രവചനങ്ങളും വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.