നിറപറയുടെ കറിപ്പൊടികളില്‍ മായം; അനുപമ ഐഎഎസിന്റെ നിരോധനം


തിരുവനന്തപുരം: സംസ്ഥാന പ്രമുഖ ഭക്ഷ്യോത്പാദന ബ്രാന്‍ഡ് ആയ നിറപറയുടെ കറിപ്പൊടികളില്‍ മായം ചേര്‍ക്കുന്നതായി കണ്ടെത്തി. മൂന്ന് ഉത്പന്നങ്ങളിലാണ് മായം ചേര്‍ത്തതായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടിവി അനുപമ ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, മുളക് പൊടി എന്നിവയിലാണ് മായം ചേര്‍ത്തതായി കണ്ടെത്തിയത്. ഇത് ആദ്യമായല്ല നിറപറ ഉത്പന്നങ്ങളില്‍ മായം കണ്ടെത്തുന്നത്. ഇതിന് മുമ്പെല്ലാം നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചോ പിഴയടച്ചോ കമ്പനി രക്ഷപ്പെടുകയായിരുന്നു.

നിറപറയുടെ മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, മുളക് പൊടി എന്നിവയിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കൃത്രിമം കണ്ടെത്തിയിരിയ്ക്കുന്നത്.ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം കറി പൗഡറുകളില്‍ സ്റ്റാര്‍ച്ച്(അന്നജം) ചേര്‍ക്കാന്‍ പാടില്ല. എന്നാല്‍ നിപറയുടെ മൂന്ന് ഉത്പന്നങ്ങളില്‍ ഇത് കണ്ടെത്തിയിട്ടുണ്ട്.കുറച്ചൊന്നും അല്ല ചെറിയ അളവില്‍ പോലും സ്റ്റാര്‍ച്ച് പാടില്ലെന്നിരിയ്‌ക്കെ നിറപറ ഉത്പന്നങ്ങളില്‍ 15 മുതല്‍ 70 ശതമാനം വരെ സ്റ്റാര്‍ച്ച് അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

കേരളത്തിലെ മൂന്ന് ലാബുകളില്‍ പരിശോധന നടത്തി. കൂടാതെ സ്‌പൈസസ് ബോര്‍ഡിന്റെ പരിശോധനയിലും മായം കണ്ടെത്തി.ആദ്യമായല്ല ഇതിന് മുമ്പ് 34 കേസുകളാണ് നിറപറയ്‌ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ചുമത്തിയിട്ടുള്ളത്. ആറ് തവണ കോടതി ശിക്ഷിയ്ക്കുകയും ചെയ്തിട്ടുണ്ട്. ആറ് തവണ ശിക്ഷിയ്ക്കപ്പെട്ടപ്പോഴും നിറപറ രക്ഷപ്പെട്ടത് പിഴയൊടുക്കിക്കൊണ്ടാണ്. മൂന്ന് തവണ അഞ്ച് ലക്ഷം രൂപ വീതവും മൂന്ന് തവണ 25,000 രൂപ വീതവും പിഴയടച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

നിരോധനം മായം കണ്ടെത്തിയ ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിയ്ക്കാനാണ് ഇപ്പോള്‍ ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ടിവി അനുപമ ഉത്തരവിട്ടിരിയ്ക്കുന്നത്.അല്ലെങ്കില്‍ പിടിച്ചെടുക്കും ഉത്പന്നങ്ങള്‍ പിന്‍വലിയ്ക്കാനുള്ള നിര്‍ദ്ദേശം പാലിയ്ക്കപ്പെട്ടില്ലെങ്കില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് വിപണിയില്‍ നിന്ന് പിടിച്ചെടുത്ത് നശിപ്പിയ്ക്കും

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed